തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ വിസക്കാർ സൗദിയിൽ പ്രവേശിക്കേണ്ട അവസാന തീ്യതി ഓർമ്മപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ വിസയുള്ളവർ സൗദിയിൽ പ്രവേശിക്കേണ്ട അവസാന തീ്യതി ദുൽ ഖ അദ് 15 ( മെയ് 23 ) ആണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

അതേ സമയം സൗദിയിൽ പ്രവേശിച്ച ഉംറക്കാർ സൗദി വിടേണ്ട അവസാന തീയതി ജൂൺ 6 ( ദുൽ ഖഅദ് 29) ആണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ഉംറ വിസക്ക് സൗദിയിൽ പ്രവേശിച്ചത് മുതൽ മൂന്ന് മാസം കാലാവധിയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഹജ്ജിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ദുൽഖഅദ് 29 (ജൂൺ 6) എത്തിയാൽ ഇനി ഉംറ വിസയിലെത്തി മൂന്ന് മാസം ആയില്ലെങ്കിലും സൗദി വിടണം.

ഉംറ വിസാ കാലാവധി നീട്ടാനോ മറ്റൊരു വിസയിലേക്ക് മാറാനോ അനുമതിയില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്