Thursday, May 2, 2024
GCCTop Stories

ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 സൈനികർക്ക് പരിക്ക്

വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്‌ബുള്ള നടത്തിയ ആക്രമണത്തിൽ 14 സൈനികർക്ക് പരിക്കേറ്റതായും ആറ് പേരുടെ നില ഗുരുതരമാണെന്നും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

ബുധനാഴ്ച ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ലബനീസ് സായുധ ഗ്രൂപ്പ് ആയ ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു.

ആക്രമത്തിന് തിരിച്ചടിയായി തങ്ങളുടെ യുദ്ധവിമാനങ്ങൾ കിഴക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

തെക്കൻ ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ ഇസ്മായിൽ യൂസഫ് ബാസ് എന്ന ഹിസ്ബുള്ള ഫീൽഡ് കമാൻഡർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പകരമായിരുന്നു ഹിസ്ബുള്ളയുടെ പ്രത്യാക്രമണം.

തങ്ങളുടെ ആക്രമണത്തിൽ രണ്ട് പ്രാദേശിക ഹിസ്ബുള്ള കമാൻഡർമാരും മറ്റൊരു പ്രവർത്തകനും കൊല്ലപ്പെട്ടതായി ഇസ്രായേൽ പറഞ്ഞു, അതേസമയം ചൊവ്വാഴ്ച നേരത്തെ ലെബനനിൽ നിന്നുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.

തിങ്കളാഴ്ച, ലെബനൻ പ്രദേശത്തേക്ക് കടന്ന നിരവധി ഇസ്രായേലി സൈനികർക്ക് ഹിസ്ബുള്ള ഒരുക്കിയ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റു, ആറ് മാസത്തെ ഏറ്റുമുട്ടലിനിടെ ആദ്യമായിട്ടാണ് ഇത്തരമൊരു ആക്രമണം ഇസ്രായേൽ നേരിട്ടത്.

തെക്കൻ ലെബനനിലെ ടെൽ ഇസ്മായിൽ പ്രദേശത്താണ് തങ്ങളുടെ പോരാളികൾ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്ന് ഹമാസ് സഖ്യകക്ഷി പ്രസ്താവനയിൽ പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാൻ പല പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികരിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa