തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

സൗദി ലീഗ് 31 ആം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അൽ നസ്ർ കളത്തിൽ

റിയാദ്: സൗദി ലീഗ് 2023-24 ലെ 31 ആം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം.

റൊണാൾഡോയുടെ അൽ നസ്ർ അൽ അഖ് ദൂദുമായും, അൽ ഫൈഹ അൽ ഫത്‌ ഹുമായും, അൽ ത ആവുൻ അൽ റിയാദുമായും ഇന്ന് ഏറ്റു മുട്ടും.

അൽ നസ് റും അൽ അഖ് ദൂദും തമ്മിൽ ഇതിനു മുമ്പ് നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 3 ഗോളുകൾക്ക് അൽ നസ്ർ വിജയിച്ചിരുന്നു.

സൗദി ലീഗിൽ നിലവിൽ 86 പോയിന്റുമായി അൽ ഹിലാൽ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 74 പോയിന്റുമായി അൽ നസ്ർ രണ്ടാം സ്ഥാനത്തും 55 പോയിന്റുമായി അൽ അഹ്‌ലി സൗദി മൂന്നാം സ്ഥാനത്തും തുടരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്