സൗദിയിൽ നാട്ടുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി
സൗദിയിലെ അസീറിൽ കൊലപാതകക്കേസിൽ പ്രതിയായ ഇന്ത്യക്കാരനെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ജമാലുദ്ദീൻ ഖാൻ ത്വാഹിർ ഖാൻ എന്ന ഇന്ത്യക്കാരനെയാണ് നാട്ടുകാരനായ മുഹമ്മദ് നൗഷാദ് ഖാനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി നൗഷാദ് ഖാനെ മർദ്ദിക്കുകയും ശേഷം കിണറ്റിലേക്കെറിയുകയും അത് അയാളുടെ മുങ്ങിമരണത്തിനു കാരണമാകുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യുകയും ശേഷം കോടതി വിചാരണക്കൊടുവിൽ വധശിക്ഷ വിധിക്കുകയും വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും ചെയ്തു.
തുടർന്ന് സൗദി റോയൽ കോർട്ട് ശിക്ഷാ വിധി നടപ്പാക്കാൻ ഉത്തരവിടുകയും ഇന്ന് – വ്യാഴം- പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
