തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

ഇത്തവണയും ഒരു തരി കനൽ മാത്രം; പാട്ടു പാടാതെ ആലത്തൂരിനെ പാട്ടിലാക്കി കെ രാധാകൃഷ്ണന്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചു. 1708 വോട്ടിന് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ജോയിക്കെതിരെ അടൂർ പ്രകാശ് വിജയം ഉറപ്പിച്ചത്. ഇന്ന് ഏറ്റവും സസ്പൻസ് നില നിർത്തിയ ഒരു ഫലമായിരുന്നു ആറ്റിങ്ങലിലേത്.

അതേ സമയം കഴിഞ്ഞ ഇലക്ഷനിൽ ആലത്തൂരിൽ പാട്ട് പാടി വിജയിച്ച രമ്യ ഹരിദാസിനെ ഇത്തവണ പാട്ട് പാടാതെ തന്നെ കെ രാധാകൃഷ്ണൻ തോൽപ്പിച്ചത് ശ്രദ്ധേയമായി. 20,143 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ രാധാകൃഷ്ണന്റെ വിജയം.

2019 ൽ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു രമ്യ ഹരിദാസ് ആലത്തൂരിൽ വിജയിച്ഛിരുന്നത്. ഈ വൻ ഭൂരിപക്ഷത്തെയാണ് കെ രാധാകൃഷ്ണൻ മലർത്തിയടിച്ചത്.

അതേ സമയം 2019 ൽ എൽ ഡി എഫ് സഖ്യത്തിൽ നിന്ന് എ എം ആരിഫ് മാത്രം ജയിച്ചപ്പോൾ കനലൊരു തരി മതി എന്ന് പറഞ്ഞായിരുന്നു ആരിഫിന്റെ വിജയത്തെ കണ്ടിരുന്നതെങ്കിൽ ഇത്തവണയും കെ രാധാകൃഷ്ണൻ എന്ന ഏക കനൽത്തരിയിൽ ഇടത് പക്ഷം ആശ്വാസം കൊള്ളേണ്ടി വന്നിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്