തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop Stories

കോൺഗ്രസ് സ്ഥാനാർഥി പിന്മാറിയ മണ്ഡലത്തിൽ നോട്ടക്ക് ഒന്നര ലക്ഷത്തിലേറെ വോട്ട്

ഇന്‍ഡോർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുങ്ങിയ ഇന്‍ഡോർ മണ്ഡലത്തിൽ നോട്ടക്ക് 1,64,853 വോട്ട് ലഭിച്ചത് (ഇത് വരെയുള്ള കണക്ക്) ഏറെ കൗതുകകരമായി.

നോമിനേഷൻ പിൻ വലിക്കാനുള്ള ലാസ്റ്റ് തീയതിയിൽ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്റി നോമിനേഷൻ പിൻ വലിക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തത്.

ഇന്ത്യൻ ഇലക്ഷൻ ചരിത്രത്തില്‍ നോട്ടക്ക് ലഭിക്കുന്ന എറ്റവും ഉയര്‍ന്ന വോട്ടാണ് ഇൻഡോറിൽ കിട്ടിയത്.

ഒരു സ്ഥാനാര്‍ഥിക്കും വോട്ടില്ല എന്ന് രേഖപ്പെടുത്തുന്ന നോട്ടക്ക് ഇത്രയധികം വോട്ട് ലഭിക്കാൻ കാരണം ഇവിടെ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ നോട്ടക്ക് വോട്ടു ചെയ്തത് കൊണ്ടായിരിക്കും എന്നാണ് മനസ്സിലാകുന്നത്.

ഏതായാലും വിരസമായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഇൻഡോറിലെ ഫലപ്രഖ്യാപനം നോട്ടക്കുള്ള ഉയർന്ന പോളിംഗ് കൊണ്ട് ഏറെ ശ്രദ്ധേയമായിരിക്കുകയാണിപ്പോൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്