തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

സീസണിലെ ആദ്യ കളിയിൽ തന്നെ ഗോളടിച്ച് തുടക്കം കുറിച്ച് റൊണാൾഡോ; വീഡിയോ

അബ്ഹ: ഈ സീസണിലെ അൽ നസ്റിന്റെ ആദ്യ കളിയായ സൗദി സൂപർ കപ്പ് സെമി ഫൈനലിൽ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച് വരവറിയിച്ചു.

ഇന്ന്, സൗദി സൂപർ കപ്പിലെ രണ്ടാം സെമി ഫൈനലിൽ അൽ നസ്ർ എതിരാളികളായ അൽ തആവുനിനെ 2 – 0 ത്തിനു തോൽപ്പിച്ചപ്പോൾ അതിൽ ഒരു ഗോളും ഒരു അസിസ്റ്റും റൊണാൾഡോയുടേതായിരുന്നു.

ആഗസ്റ്റ് 17 നു നടക്കുന്ന സൗദി സൂപർ കപ്പ് ഫൈനലിൽ അൽ ഹിലാൽ ആണ് അൽ നസ്റിന്റെ എതിരാളികൾ.

കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ അൽ ഹിലാൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു അൽ അഹ്‌ലി സൗദിയെ തോൽപ്പിച്ചത്.

റൊണാൾഡോ ഇന്ന് ഗോൾ നേടുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്