തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

വ്യത്യസ്ത കേസുകളിൽ അൽബാഹയിലും അൽജൗഫിലുമായി രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അൽബാഹയിൽ സ്വന്തം നാട്ടുകാരനെ കുത്തിക്കൊളപ്പെടുത്തിയ കേസിൽ സുഡാനി പൌരനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്.

അൽജൗഫിൽ മയക്ക് മരുന്ന് കടത്ത് കേസിൽ പിടിയിലായ ജോർദ്ദാൻ പൌരനെയും വധശിക്ഷക്ക് വിധേയനാക്കി.

രണ്ട് പ്രതികളെയും വധശിക്ഷക്ക് വിധേയരാക്കാനുള്ള കോടതി വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും പിന്തുണച്ചതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്