തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കലോത്സവം നടക്കും

പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ദമ്മാം റീജിയണൽ എറണാംകുളം തൃശൂർ ജില്ലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം – 24 ഒക്ടോബർ 4 വെള്ളിയാഴ്ച ദമ്മാം സൈഹാത്തില് മൂന്ന് വേദികളിലായി നടക്കും.

കലോത്സവത്തിൻ്റെ ഒന്നാം ഘട്ട മത്സങ്ങൾ സെപ്റ്റംബർ 28 ന് നടന്നിരുന്നു. മാപ്പിളപ്പാട്ട്, ഒപ്പന,നാടോടി നൃത്തം, സംഘഗാനം, കോൽക്കളി, മോണോആക്റ്റ് എന്നി 14 ഇനങ്ങളിലായി കിഴക്കൻ പ്രവിഷ്യയിലെ 250 ഓളം കലാപ്രതിഭകൾ കലോത്സവത്തില് മാറ്റുരയ്ക്കും.

രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന കലോത്സവം രാത്രി നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും. കിഴക്കൻ പ്രവിശ്യയിലെ കലാ – സാംസ്കരിക, സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുമായി വിവിധ ഭക്ഷണ സ്റ്റാളുകളും ഇതിൻറെ ഭാഗമായി ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group