കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ വെളിപ്പെടുത്തി സൗദി ഹെൽത്ത് കൗൺസിൽ
ലോക ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിച്ചേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ സൗദി ഹെൽത്ത് കൗൺസിൽ വെളിപ്പെടുത്തി.
കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം കുട്ടികളെ ശെരിയായി നോക്കാൻ കഴിയാതിരിക്കുക, മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന സാമൂഹിക ഒറ്റപ്പെടൽ, കൂടാതെ തെറ്റായ രീതികൾ ഉപയോഗിച്ച് കുട്ടികളെ വളർത്തൽ.
കുടുംബത്തിൽ നിന്നും കുട്ടികൾ നേരിടുന്ന അവഗണനയാണ് ഏറ്റവും വലിയ വില്ലൻ. അവർ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കുടുംബത്തിൽ നിന്നോ അല്ലെങ്കിൽ ഒരു വിദഗ്ദ്ധന്റെ സഹായത്തോടെയോ അവർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്.
കുട്ടികൾക്ക് ചുറ്റുമുള്ള, അവർ നേരിടാൻ സാധ്യതയുള്ള അക്രമങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കിടയിൽ അവബോധം വർധിപ്പിക്കാൻ അവർക്കും ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
