തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

കേരളത്തിൽ ഏറ്റവുമധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ  ജോര്‍ജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോ: ജോര്‍ജ് പി അബ്രഹാമിനെ നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് അദ്ദേഹം.

ഇന്നലെ വൈകുന്നേരം സഹോദരനൊപ്പം ഫാം ഹൗസിലെത്തി തുടര്‍ന്ന് സഹോദരനെ പറഞ്ഞയക്കുകയായിരുന്നു പിന്നീട് രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ ആയ ഡോക്ടര്‍ ജോര്‍ജ് പി അബ്രഹാം  സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള വ്യക്തിയാണ്. 25 വര്‍ഷത്തിനിടയില്‍ വ്യക്തിഗതമായി 2500-ലധികം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്