തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റഹീം കേസ്​ വീണ്ടും മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി ​ അബ്​ദുൽ റഹീമി​ന്റെ മോചനക്കാര്യത്തിൽ ഇനിയും തീരുമാനമായില്ല.

ഇന്നത്തെ കോടതി സിറ്റിങ്ങിൽ കോടതി റിയാദ്​ ഗവർണറേറ്റിനോട്​ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കേസ് ഫയലി​ന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്​. അടുത്ത സിറ്റിങ്​ മാർച്ച്​ 18-നാണ്.

കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമി​ന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. ഇത് ഒൻപതാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​.

ഇന്ന് രാവിലെ​ 10-ന് തുടങ്ങിയ​​ ഓൺലൈൻ സിറ്റിങ്​​ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.  ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്