ഹിലാലിനു അടി പതറുന്നു; ഇത്തിഹാദ് മുന്നോട്ട്
സൗദി പ്രോ ലീഗിൽ നിലവിലെ ജേതാക്കളായ അൽ ഹിലാലിനു അടി പതറുന്നു.
23 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒന്നാം സ്ഥാനത്തുള്ള ഇത്തിഹാദിനേക്കാൾ 6 പോയിന്റ് പിറകിലാണ് രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാൽ ഇപ്പോഴുള്ളത്.
അതേ സമയം മൂന്നാം സ്ഥാനത്തുള്ള ഖാദിസിയ ഹിലാലിനേക്കാൾ ഒരു പോയിന്റ് മാത്രം പിറകിൽ ആണെന്നുള്ളത് ഹിലാലിന്റെ രണ്ടാം സ്ഥാനത്തിനും വെല്ലുവിളി ഉയർത്തുന്നു.
അതോടൊപ്പം, ഈ സീസണിലെങ്കിലും റൊണാൾഡോയും കൂട്ടരും ജേതാക്കളാകുമെന്ന് കരുതിയവർക്ക് നിരാശയാണ് അൽ നസർ സമ്മാനിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ഇത്തിഹാദിനേക്കാൾ 10 പോയിന്റ് പിറകിൽ ഉള്ള അൽ നസർ നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
