തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaSportsTop Stories

റൊണാൾഡോ ഇനിയെങ്ങോട്ട് ?

റിയാദ്: സൗദി ക്ലബ് അൽ നസ് റുമായുള്ള കരാർ ജൂൺ അവസാനത്തോടെ അവസാനിക്കാനിരിക്കെ ക്രിസ്ത്യാനോ റൊണാൾഡോയുടെ അടുത്ത നീക്കം എന്താകും എന്ന ചർച്ച ഫുട്ബോൾ ലോകത്ത് നടക്കുകയാണ്.

ഈ അദ്ധ്യായം അവസാനിച്ചു എന്ന റൊണാൾഡോയുടെ ഒരു നിഗൂഡ ട്വീറ്റ് ആണ് താരത്തിന്റെ അടുത്ത നീക്കത്തെക്കുറിച്ച് വൻ ചർച്ചകൾക്ക് വഴി തെളിയിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര സ്പോർട്സ് വെബ് സൈറ്റുകളുടെ നിരീക്ഷണ പ്രകാരം, നാല് സാധ്യതകൾ ആണ് റൊണാൾഡോയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

ക്ലബ് ലോകക്കപ്പിൽ കളിക്കുന്ന 4 വ്രസീലിയൻ ക്ലബുകളിൽ ഏതെങ്കിലും ഒന്നിലേക്ക് ആയിരിക്കും താരത്തിന്റെ ചുവട് മാറ്റം എന്നാണ് ഒരു ഊഹം.

അതേ സമയം ക്ലബ് ലോകക്കപ്പിൽ കളിക്കാൻ പോകുന്ന സൗദി ക്ലബ് അൽ ഹിലാലിലേക്ക് ആയിരിക്കും റൊണാൾഡോയുടെ മാറ്റം എന്നാണ് രണ്ടാമത്തെ സുചന.

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സൗദിയിലെ അൽ-അഹ്‌ലിയിൽ താരം ചേരാനുള്ള സാധ്യതയുണ്ടെന്നും മറ്റൊരു റിപ്പോർട്ട് ഉണ്ട്.

മുൻ റിയൽ താരം സെർജിയോ റാമോസ് കളിക്കുന്ന മേക്സിക്കൻ ക്ലബ് മോണ്ടറിയിലേക്ക് റൊണാൾഡോ മാറിയേക്കും എന്നും മറ്റൊരു സൂചനയുണ്ട്.

ഏതായാലും, സൗദി ലീഗിന്റെ സ്റ്റാറ്റസ് തന്നെ മാറ്റിയെഴുതിയ റൊണാൾഡോയുടെ അടുത്ത നീക്കത്തിനു കാതോർക്കുകയാണ് ഫുട്ബോൾ ലോകം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്