പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; സൗദി പൗരന് വധശിക്ഷ
റിയാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി.
കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതി ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ ഒരു കൂട്ടം കുട്ടികളെ ലൈംഗികാതിക്രമങ്ങൾക്ക് പ്രലോഭിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിൽ ഹാജരാക്കപ്പെട്ട പ്രതിയുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സത്യമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
കുറ്റകൃത്യം പ്രതിയുടെ ആത്മാവിൽ ആഴത്തിൽ വേരൂന്നിയതാണെന്നും, അയാളുടെ കുറ്റകൃത്യം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഗുരുതരമായ മാനസികവും സാമൂഹികവുമായ ദോഷം വരുത്തുന്നുവെന്നും കോടതി വിലയിരുത്തി.
ഇങ്ങനെയുള്ള പ്രവൃത്തികൾക്ക് തടയിടാൻ പ്രതിക്ക് കഠിനമായ ശിക്ഷ ആവശ്യമാണെന്നും, അയാളുടെ തിന്മ അവസാനിപ്പിക്കാൻ വധശിക്ഷ വിധിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതോടെ, ശരിയത്ത് നിയമപ്രകാരം വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2025 മെയ് 29-ന് കിഴക്കൻ പ്രവിശ്യയിൽ വെച്ച് ആദിൽ ബിൻ സിയാദ് ബിൻ അബ്ദുല്ലയുടെ വധശിക്ഷ നടപ്പാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
