തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ഓഹരി വിപണി ആഗോള നിക്ഷേപകർക്ക് തുറന്നുകൊടുത്തേക്കും

റിയാദ്: ലോകമെമ്പാടുമുള്ള എല്ലാ നിക്ഷേപകർക്കും സൗദി ഓഹരി വിപണി തുറന്നുകൊടുക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബെർഗിന് നൽകിയ പ്രസ്താവനയിൽ പറയുന്നു.
 
അതേ സമയം, ജിസിസി രാജ്യങ്ങളിലെ റെസിഡന്റ്സിനു സൗദി വിപണിയിൽ നേരിട്ട് വ്യാപാരം നടത്താൻ അനുമതി നൽകിയ സമീപകാല നീക്കം “യുക്തിസഹവും സ്വാഭാവികവുമായ” നടപടിയാണെന്ന് അതോറിറ്റി പറഞ്ഞു. ഈ റസിഡന്റ്സ് ഗൾഫിന് പുറത്തേക്ക് താമസം മാറിയാലും വ്യാപാരം ചെയ്യാൻ അർഹതയുള്ളവരായി തുടരും.

സാമ്പത്തിക വിപണികളെ ഉദാരവൽക്കരിക്കാനും ആഗോള നിക്ഷേപകരെ ആകർഷിക്കാനും മൂലധന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുമുള്ള സൗദിയുടെ വിശാലമായ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ബ്ലൂംബെർഗ് ഇൻ്റലിജൻസിൻ്റെ കണക്കനുസരിച്ച് 2025 രണ്ടാം പാദത്തിൽ ജിസിസിക്ക് പുറത്തുള്ള വിദേശ നിക്ഷേപകരുടെ സൗദി ഇക്വിറ്റി പർച്ചേസ് റെക്കോർഡ് 35% ആയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്