തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നുസുക് ആപ്പ് ഇപ്പോൾ ഡാറ്റ ഉപയോഗിക്കാതെ തന്നെ സൗജന്യമായി ആക്സസ് ചെയ്യാം

മക്ക:  തീർത്ഥാടകരുടെ യാത്രകൾ സുഗമമാക്കുന്നതിനും ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള ഡിജിറ്റൽ അനുഭവം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി, മൊബൈൽ ഡാറ്റ ഉപയോഗിക്കാതെ തന്നെ നുസുക് ആപ്ലിക്കേഷനിലേക്ക് പൂർണ്ണ ആക്സസ് ലഭ്യമാക്കിയതായി അധികൃതർ.

സൗദി ടെലികോം ഓപ്പറേറ്റർമാരായ എസ്ടിസി, മൊബൈലി, സൈൻ എന്നിവയുമായി സഹകരിച്ച്  ആണ് ഈ സേവനം  നൽകുന്നതെന്ന്ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സിം കാർഡ് ഉപയോക്താക്കൾക്ക് – പൗരന്മാർക്കും റെസിഡന്റ്സിനും സന്ദർശകർക്കും – ഒരു ഡാറ്റ പ്ലാനോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെത്തന്നെ എല്ലാ നുസുക് സേവനങ്ങളും ഉപയോഗിക്കാൻ ഈ സംരംഭം അനുവദിക്കുന്നു. 

റൗള ഷെരീഫിലേക്കുള്ള പെർമിറ്റുകൾ നൽകുന്നത്, ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്, നുസുക് മാപ്സ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുന്നത്, AI- പവർഡ് “നുസുക് AI” അസിസ്റ്റന്റ് ഉപയോഗിക്കുന്നത്, അന്വേഷണങ്ങളോ റിപ്പോർട്ടുകളോ സമർപ്പിക്കുന്നത് എന്നിവയെല്ലാം ഡാറ്റ ഉപയോഗമില്ലാതെ ലഭ്യമായ പ്രധാന സേവനങ്ങളിൽപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്