വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
QatarTop Stories

ദോഹയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഉഗ്രസ്ഫോടനം; ജനങ്ങൾ പരിഭ്രാന്തരായി ഓടി (വീഡിയോ)

ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തടത്തിയ ആക്രമണത്തെ തുടർന്ന് ഖത്തർ തലസ്ഥാനമായ ദോഹയുടെ പ്രാന്തപ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഉഗ്ര സ്ഫോടനം നടന്നു.

ആകാശത്തുനിന്ന് തീഗോളമായി മിസൈൽ അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന വീഡിയോകളിൽ, മിസൈൽ അവശിഷ്ടം താഴേക്ക് വീഴുന്നതും വലിയ സ്ഫോടനത്തോടെ ചുവന്ന തീജ്വാലകളും കറുത്ത പുകയും ഉയരുന്നതും വ്യക്തമാണ്.

സ്ഫോടനത്തെത്തുടർന്ന് ആളുകൾ നിലവിളിച്ചുകൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. “ഇത് എന്റെ മുറിക്ക് തൊട്ടടുത്താണ് വീണത്, ദൈവമേ ഞങ്ങളെ കാക്കണേ” എന്ന് ഒരാൾ ഭീതിയോടെ പറയുന്നത് വീഡിയോയിൽ കേൾക്കാം.

യുഎഇയിൽ സമാനമായ രീതിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചതിന് പിന്നാലെയാണ് ഖത്തറിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa