വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Saudi ArabiaTop Stories

‎സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

‎റിയാദ് : സൗദിയിലെ സ്വകാര്യ മേഖലാ ജിവനക്കാർക്കും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കുമുള്ള ചെറിയ പെരുന്നാൾ അവധി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു.

‎റമളാൻ 29 അഥവാ മാർച്ച്‌ 18 -ന് ഡ്യുട്ടി അവസാനിക്കുന്നതോടെ ആരംഭിക്കുന്ന അവധി നാല് ദിവസം നീണ്ടു നിൽക്കും.


‎തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 24 ലെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തൊഴിലുടമകൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്