സൗദിയിലെ ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജ് ബുക്കിംഗ് ആരംഭിച്ചു
മക്ക: സൗദികളും സാധുവായ റെസിഡൻസി പെർമിറ്റുള്ള പ്രവാസികളും ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജ് ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.
ആദ്യ ഘട്ടത്തിൽ ഡാറ്റ രജിസ്റ്റർ ചെയ്ത പൗരന്മാർക്കും പ്രവാസികൾക്കും ഇപ്പോൾ നുസുക് ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി പാക്കേജുകൾ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം, SADAD സിസ്റ്റം വഴി പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യാം. ഫെബ്രുവരി 23 ന് (റമദാൻ 6) ആഭ്യന്തര തീർഥാടകർക്കുള്ള ഡാറ്റ രജിസ്ട്രേഷൻ ഘട്ടം മന്ത്രാലയം ആരംഭിച്ചിരുന്നു.
അപേക്ഷകർക്ക് പാക്കേജുകൾ പരിശോധിച്ച് അവയിൽ ഏറ്റവും അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുത്ത് ബുക്കിംഗ് ഇൻവോയ്‌സ് ഇഷ്യു ചെയ്യാമെന്നും തുടർന്ന് “SADAD” സംവിധാനം വഴി പണമടയ്ക്കാമെന്നും മന്ത്രാലയം വിശദീകരിച്ചു.
പാക്കേജ് ബുക്ക് ചെയ്തതിന് ശേഷമുള്ള പണമടയ്ക്കൽ സമയപരിധി 72 മണിക്കൂറാണെന്നും ഈ സമയപരിധി മെയ് 14 ന് സമാനമായ ദുൽഖഅദ് 27 വരെ സാധുതയുള്ളതാണെന്നും തുടർന്ന് മെയ് 15 മുതൽ പണമടയ്ക്കാനുള്ള സമയപരിധി 6 മണിക്കൂറായി കുറയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പണമടയ്ക്കൽ ലഭിച്ചില്ലെങ്കിൽ ബുക്കിംഗുകൾ ഓട്ടോമാറ്റിക്ക് ആയി റദ്ദാക്കപ്പെടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
