ഞായറാഴ്‌ച, ജൂൺ 7, 2026
Middle EastQatarTop Stories

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നു

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ പ്രാദേശിക കടൽ പരിധിയിൽ തകർന്നു വീണു. ഞായറാഴ്ച പുലർച്ചെയാണ് ഖത്തർ പ്രതിരോധ മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴ് പേരെയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പതിവ് നിരീക്ഷണ പറക്കലിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക ദൗത്യസംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

ഹെലികോപ്റ്ററിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നോ അപകടം നടന്ന കൃത്യമായ സ്ഥലം എവിടെയാണെന്നോ ഖത്തർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കടലിൽ വീണ യാത്രക്കാരെ കണ്ടെത്താൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ഖത്തറിന് നേരെ പലതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ അപകടത്തിന് യുദ്ധവുമായി ബന്ധമൊന്നുമില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.

അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാന് നേരെ നടത്തുന്ന നീക്കങ്ങളോ അതിന്റെ ഭാഗമായുള്ള സംഘർഷങ്ങളോ ഈ അപകടത്തിന് കാരണമായിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group