ഞായറാഴ്‌ച, ജൂൺ 7, 2026
Top StoriesWorld

അമേരിക്കയിൽ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ സ്ഫോടനം; ജനങ്ങൾക്ക് വീടുകൾക്കുള്ളിൽ കഴിയാൻ നിർദ്ദേശം

അമേരിക്കയിലെ ടെക്സസിലുള്ള പോർട്ട് ആർതറിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ വാലെറോ റിഫൈനറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ഉയരത്തിൽ കറുത്ത പുകപടലങ്ങൾ ആകാശത്ത് പടർന്നു.

പോർട്ട് ആർതറിന്റെ പടിഞ്ഞാറൻ മേഖലയിൽ മുഴങ്ങിക്കേട്ട വൻ ശബ്ദത്തോടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

പുകപടലങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ പോർട്ട് ആർതറിലെ താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ ഉത്തരവിട്ടു. ജനലുകളും വാതിലുകളും അടച്ചുപൂട്ടാനും എസി ഓഫ് ചെയ്യാനും നിർദ്ദേശമുണ്ട്.

റിഫൈനറിയിലെ ഒരു ഹീറ്റിംഗ് യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അന്തരീക്ഷത്തിൽ ചീഞ്ഞ മുട്ടയുടെ ഗന്ധത്തിന് സമാനമായ സൾഫറിന്റെ രൂക്ഷഗന്ധം പടർന്നതായും റിപ്പോർട്ടുകളുണ്ട്.

സ്ഫോടനസമയത്ത് പ്ലാന്റിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി കണ്ടെത്തിയെന്നും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും വാലെറോ എനർജി കോർപ്പറേഷൻ അറിയിച്ചു.

പ്രതിദിനം 4,35,000 ബാരൽ പെട്രോളും ഡീസലും ഉൽപ്പാദിപ്പിക്കുന്ന ഈ പ്ലാന്റിലെ പുകപടലങ്ങൾ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാകുമോ എന്ന് പരിശോധിക്കാൻ അധികൃതർ വായുനിലവാരം നിരീക്ഷിച്ചുവരികയാണ്.

ഗൾഫ് രാജ്യങ്ങളെ വീണ്ടും ഉന്നമിട്ട് ഇറാൻ; കുവൈത്തിനും ബഹ്‌റൈനും നേരെ ആക്രമണം, മിസൈലുകൾ തകർത്ത് യുഎസ്

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ആഗോള സാമ്പത്തിക ക്രമത്തെ തകിടം മറിക്കുന്നതായി യൂറോപ്യൻ യൂണിയൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ അമരുമ്പോൾ സൗദി അറേബ്യയുടെ രാഷ്ട്രീയ യാഥാർത്ഥ്യബോധം ചർച്ചയാകുന്നു

സൗദിയിൽ ആദ്യമായി ഡ്രൈവറില്ലാ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കി; വൻ വിപ്ലവത്തിനൊരുങ്ങി ട്രാൻസ്‌പോർട്ട് അതോറിറ്റി

യുദ്ധം തുടങ്ങുന്നതിന് മുൻപുള്ള സ്ഥാനത്തേക്ക് ഇസ്രായേൽ പിൻവാങ്ങണം; മുന്നറിയിപ്പുമായി ഇറാൻ ഖുദ്‌സ് ഫോഴ്‌സ് തലവൻ ഇസ്മായിൽ ഖാനി

സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 9 തൊഴിൽ നിയമങ്ങൾ

ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കി കുവൈറ്റ്; എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ, 63 പേർക്ക് പരിക്ക്

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒട്ടേറെ പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിർത്തിവെച്ചു

കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണം; ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്ക

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group