സൗദിയിലെ അൽ-ഖർജിൽ കെട്ടിടങ്ങൾക്ക് മുകളിൽ ഡ്രോൺ അവശിഷ്ടം പതിച്ചു; ആറ് വീടുകൾക്ക് ഭാഗിക നാശനഷ്ടം, ആർക്കും പരിക്കില്ല
സൗദി അറേബ്യയിലെ അൽ-ഖർജ് ഗവർണറേറ്റിൽ ശത്രു ഡ്രോൺ തടയാനുള്ള ശ്രമത്തിനിടെ അവശിഷ്ടങ്ങൾ പതിച്ച് ജനവാസ കേന്ദ്രത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച (2026 മാർച്ച് 31) നടന്ന സംഭവത്തിൽ ഒരു റെസിഡൻഷ്യൽ ഏരിയയിലെ ആറ് വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
ഡ്രോൺ തകർത്തതിനെത്തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.
സംഭവം നടന്ന ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള സാധാരണ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
