സൗദി – ബഹ്‌റൈൻ കോസ്‌വേയിൽ ഗതാഗതം പുനരാരംഭിച്ചു
ദമാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽ പാതയായ കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള വാഹന ഗതാഗതം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച (ഏപ്രിൽ 7, 2026) രാവിലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഗതാഗതമാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്.
കിഴക്കൻ പ്രവിശ്യയിലെ ‘നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിംഗ്’ നൽകിയ ജാഗ്രതാ നിർദ്ദേശങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് കോസ്‌വേ വഴിയുള്ള വാഹനങ്ങളുടെ യാത്ര താൽക്കാലികമായി നിർത്തിവെച്ചത്. ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഈ മുൻകരുതൽ നടപടി.
നിലവിൽ കോസ് വേയിലൂടെ ഗതാഗതം സാധ്യമാകുന്നുണ്ടെന്നും അപ്ഡേഷനുകൾക്ക് തന്റെ നമ്പറിൽ (https://wa.me/+966556884273) ബന്ധപ്പെടാം എന്നും സൗദി ബഹ്റൈൻ ടാക്സി സർവീസ് നടത്തുന്ന നൗഷാദ് എറണാകുളവും
അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
