ഞായറാഴ്‌ച, ജൂൺ 7, 2026
KuwaitMiddle EastTop Stories

അടിയന്തര ജാഗ്രതാനിർദ്ദേശം: ഇന്ന് അർദ്ധരാത്രി മുതൽ രാവിലെ 6 മണിവരെ പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ മുൻകരുതലുകളും പരിഗണിച്ച് രാജ്യത്തെ പൗരന്മാരും താമസക്കാരും വീടുകളിൽ തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച (ഏപ്രിൽ 7) അർദ്ധരാത്രി 12 മണി മുതൽ ബുധനാഴ്ച (ഏപ്രിൽ 8) പുലർച്ചെ 6 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതീവ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കർശനമായി നിർദ്ദേശിച്ചു.

രാജ്യത്തും മേഖലയിലും നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു മുൻകരുതൽ നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് ഈ നടപടി.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ എല്ലാവരും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈറ്റിലെയും മേഖലയിലെയും സുരക്ഷാ സ്ഥിതിഗതികൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷിതമായി തുടരാൻ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group