തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ ഭീഷണി; ലെബനൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 250 കടന്നു

ലെബനനിലുടനീളം ഇന്ന് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 1,165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സിവിൽ ഡിഫൻസ് അറിയിച്ചു.

ഇറാനുമായി വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ കനത്ത ആക്രമണമാണ് ഇസ്രായേൽ ലെബനനിലെ വിവിധ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ അഴിച്ചു വിട്ടത്.

ആക്രമണത്തിൽ അൽജാസിറ ലേഖകൻ മുഹമ്മദ് വിഷാഹ് കൊല്ലപ്പെട്ടു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നേരിട്ട് ബോംബാക്രമണം നടത്തി കൊലപ്പെടുത്തുകയായിരുന്നു.

വെടിനിർത്തൽ കരാറിൽ ലെബനനും ഹിസ്ബുള്ളയും ഉൾപ്പെടില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്.

എന്നാൽ ആകാരമാണത്തിന് പ്രകാരം ചോദിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. വേണ്ടിവന്നാൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group