ശനിയാഴ്‌ച, മെയ്‌ 2, 2026
EuropeMiddle EastTop Stories

ഇസ്രായേലിൽ കന്യാസ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ഫ്രാൻസ് (വീഡിയോ)

വെസ്റ്റ് ജെറുസലേമിലെ ഫ്രഞ്ച് കത്തോലിക്കാ കന്യാസ്ത്രീക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഫ്രാൻസ്.

വിശുദ്ധ നഗരത്തിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-നോയൽ ബാരോട്ട് വ്യക്തമാക്കി.

കന്യാസ്ത്രീയെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഇസ്രായേൽ പോലീസ് പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ കന്യാസ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

കന്യാസ്ത്രീയെ പിന്തുടർന്നെത്തിയ ഒരാൾ അവരെ ബലമായി തറയിലേക്ക് തള്ളിയിടുന്നതും, വീണുകിടന്ന അവരെ ക്രൂരമായി ചവിട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്.

ആക്രമണം നടത്തിയ വ്യക്തിയെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ തന്നെ നൽകണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

പരിക്കേറ്റ കന്യാസ്ത്രീ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മേഖലയിൽ ക്രൈസ്തവ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന വിദ്വേഷ പ്രവർത്തനങ്ങൾ തടയാൻ കർശന നടപടികൾ വേണമെന്നാണ് ഫ്രാൻസിന്റെ നിലപാട്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa