തിങ്കളാഴ്‌ച, മെയ്‌ 25, 2026
Saudi ArabiaTop Stories

‎വിശുദ്ധഹജ്ജ് കർമ്മത്തിനു ഇന്ന് തുടക്കം: തീർഥാടകർ മിനയിലേക്ക് ഒഴുകുന്നു‎

മിന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. യൗമു തർവിയ എന്നറിയപ്പെടുന്ന ഇന്ന്, തിങ്കൾ (ദുൽ ഹിജ്ജ 8) മിനയിൽ താമസിക്കുന്നതോടെയാണ് ഹജ്ജിനു തുടക്കമാകുക. ദുൽഹജ്ജ് 8-ന്റെ ളുഹർ മുതൽ ദുൽഹജ്ജ് 9-ന്റെ സുബ്ഹി നമസ്കാരം വരെയുള്ള സമയം ഹാജിമാർ മിനായിൽ തമ്പടിക്കുകയും പ്രാർത്ഥനകളിലും ദിക്റുകളിലും മുഴുകുകയും ചെയ്യുന്നു.

‎നാളെ അഥവാ അറഫാ ദിനം ഹാജിമാർ ഹജ്ജിലെ ഏറ്റവും പ്രധാന കർമ്മായ അറഫ സംഗമത്തിൽ പങ്കെടുക്കാൻ അറഫയിലേക്ക് നീങ്ങും.

‎ഈ വർഷത്തെ ഹജ്ജിനായി വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ 1.5 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകരോടൊപ്പം ലക്ഷക്കണക്കിന് ആഭ്യന്തര തീർത്ഥാടകരും ഭാഗമാകും.

‎തർവിയ ദിനത്തിലെ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്