സൗദി അറേബ്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഗ്രൂപ്പ് എച്ചിൽ തീപാറും പോരാട്ടങ്ങൾക്ക് തന്ത്രങ്ങളൊരുക്കി ജോർജിയോസ് ഡോണിസ്
റിയാദ്: 2026 ഫിഫ ലോകകപ്പിനുള്ള സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസ് തിരഞ്ഞെടുത്ത 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഗോൾകീപ്പർമാർ: മുഹമ്മദ് അൽ-ഒവൈസ്, നവാഫ് അൽ-അഖീദി, അഹമ്മദ് അൽ-കസ്സാർ. മുന്നേറ്റ നിര (Forwards): ഫിറാസ് അൽ-ബുറൈകാൻ, സ്വാലിഹ് അൽ-ഷെഹ്‌രി, അബ്ദുള്ള അൽ-ഹംദാൻ.
പ്രതിരോധ നിര (Defenders): അബ്ദുൽ ഇലാഹ് അൽ-അംരി, ഹസ്സൻ അൽ-തമ്പാക്തി, ജിഹാദ് ദിക്രി, അലി ലജാമിക്കും, ഹസ്സൻ കാദേഷ്, സൗദ് അബ്ദുൽ ഹമീദ്, മുഹമ്മദ് അബു അൽ-ഷാമത്, അലി മജ്‌റഷി, മുതാബ് അൽ-ഹർബി, നവാഫ് ബോഷൽ.
മധ്യനിര (Midfielders): മുഹമ്മദ് കന്നോ, അബ്ദുള്ള അൽ-ഖൈബറി, സിയാദ് അൽ-ജൊഹാനി, നാസർ അൽ-ദൗസരി, മുസ്അബ് അൽ-ജുവൈർ, അലാ അൽ-ഹജ്ജി, സാലം അൽ-ദൗസരി, ഖാലിദ് അൽ-ഗന്നം, അയ്മൻ യഹിയ, സുൽത്താൻ മന്ദേശ്.
അന്തിമ സ്ക്വാഡിൽ ഇടം നേടിയില്ലെങ്കിലും അബ്ദുള്ള അൽ-സലേം, അബ്ദുൽ റഹ്മാൻ അൽ-സാൻബി, അബ്ദുൽ ഖുദ്ദൂസ് അത്വിയ എന്നീ മൂന്ന് കളിക്കാരോട് കൂടി ടീമിന്റെ പരിശീലന ക്യാമ്പിൽ തുടരാൻ കോച്ച് ജോർജിയോസ് ഡോണിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകകപ്പ് നിയമാവലി അനുസരിച്ച്, ടീമിന്റെ ആദ്യ മത്സരത്തിന് 24 മണിക്കൂർ മുൻപ് വരെ പരിക്കേൽക്കുന്ന ഏതൊരു കളിക്കാരനും പകരം മറ്റൊരു കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ അനുവാദമുണ്ട്.
കൂടാതെ, ടൂർണമെന്റിന്റെ ഏത് ഘട്ടത്തിലും പരിക്കേൽക്കുന്ന ഗോൾകീപ്പർക്ക് പകരം പുതിയ ഗോൾകീപ്പറെ ടീമിലെടുക്കാനും നിയമം അനുവദിക്കുന്നു. ഈ മുൻകരുതൽ കണക്കിലെടുത്താണ് മൂന്ന് താരങ്ങളെക്കൂടി ക്യാമ്പിൽ നിലനിർത്തിയിരിക്കുന്നത്.
ഇത്തവണത്തെ ലോകകപ്പിൽ ശക്തരായ ടീമുകൾക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എച്ചിൽ (Group H) ഉൾപ്പെട്ടിരിക്കുന്ന സൗദിയുടെ എതിരാളികൾ സ്പെയിൻ, ഉറുഗ്വേ, കേപ് വെർദെ എന്നിവരാണ്. മികച്ച പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗ്രീൻ ഫാൽക്കൺസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
