ബുധനാഴ്‌ച, സെപ്റ്റംബർ 2, 2026
Saudi ArabiaTop Stories

‎സൗദിയിൽ വൻ അഴിമതി വേട്ട


‎റിയാദ് : കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ അഴിമതി കുറ്റത്തിന് 108 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

‎സ്ഥാപനങ്ങളിൽ അതോറിറ്റി 2,659 സന്ദർശനങ്ങൾ നടത്തുകയും , അഴിമതി കേസുകളിൽ 352 ജീവനക്കാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം എന്നിവയിൽ നിന്നുള്ള 108 ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


‎കൈക്കൂലി, ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് അതോറിറ്റി ജീവനക്കാർക്കെതിരെ ചുമത്തിയത്. സർക്കാർ സ്ഥാപനങ്ങളിലുടനീളം സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്