ബുധനാഴ്‌ച, സെപ്റ്റംബർ 30, 2026
GCC

‎‎ഐ സി എഫ് ജിദ്ദ റീജിയൻ മീലാദ്  ഹെറിറ്റേജ് : അസീസിയ്യ ഡിവിഷൻ ജേതാക്കൾ ; ഖാലിദിയ്യ , മുശ് രിഫ രണ്ടും മൂന്നും സ്ഥാനത്ത്

‎For Media
ജിദ്ദ: മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ഐ.സി.എഫ് ജിദ്ദ റീജിയൻ സംഘടിപ്പിച്ച ‘മീലാദ് ഹെറിറ്റേജ്’26’ സാംസ്കാരിക സംഗമം ശ്രദ്ധേയമായി. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിത ദർശനം, മാനുഷിക മൂല്യങ്ങളുടെയും ധാർമ്മിക ബോധത്തിന്റെയും ഒരു അമൂല്യ സ്രോതസ്സ് ആണെന്നും, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ അവിടുത്തെ  ജീവിതം വഴികാട്ടിയായി നിലകൊള്ളുന്നു എന്നും സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
‎
‎യഹ് യ ഖലീൽ നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം
‎ഐസിഎഫ്  നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ സൈനുൽ ആബിദീൻ  തങ്ങൾ , ബഷീർ മാസ്റ്റർ പറവൂർ ഹസ്സൻ സഖാഫി , മുഹ് യിദ്ധീൻ കുട്ട് സഖാഫി, അബു മിസ്ബാഹ് ഐക്കരപ്പടി,  അബ്ദുൾ കലാം അഹ്സാനി, അബ്ദുന്നാസർ അംവരി,അബ്ദുൾ ഖാദർ സഖാഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
‎സയ്യിദ്  സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും ഇബ്രാഹീം മുസ്ല്യാർ നന്ദിയും പറഞ്ഞു
‎
‎സംഗമത്തിന്റെ ഭാഗമായി നടന്ന  ഡിവിഷൻ  തല മത്സരങ്ങളിൽ  നിന്നും തെരഞ്ഞെടുക്കപ്പെട്ട വിജയികൾ മാറ്റുരച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പ്രവാചക ജീവിതം ഇതിവൃത്തമാക്കി നടത്തിയ മത്സരങ്ങളായിരുന്നു സംഗമത്തിന്റെ പ്രധാന ആകർഷണം.
‎കലയും സാഹിത്യവും കേവലം വിനോദോപാധികളല്ലെന്നും, സമൂഹത്തെ നവീകരിക്കാനുള്ള ശക്തമായ ആയുധങ്ങളാണെന്നും സംഗമം ഓർമ്മിപ്പിച്ചു.
‎മുഹ്സിൻ സഖാഫി, മൻസൂർ മാസ്റ്റർ, സൈദ് മുഹമ്മദ് മാസ്റ്റർ , സിയാദ് ബീമാപ്പള്ളി , യാസർ അറഫാത്ത് , അബ്ദുൽ റസാഖ് കൂത്തുപറമ്പ്, ഹനീഫ ബെർക്ക, സുജീർ പുത്തൻപള്ളി, സ്വാദിഖ് ചാലിയാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
‎
‎ആവേശം വിതച്ച് മത്സരങ്ങൾക്കൊടുവിൽ അസീസിയ്യ ഡിവിഷൻ ഒന്നാം സ്ഥാനവ് ഖാലിദിയ ഡിവിഷൻ , മുശ് രിഫ ഡിവിഷൻ  യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 
‎
‎വൈകുന്നേരം നടന്ന സമാപന സംഗമത്തിൽ സിറാജ് കുറ്റ്യാടി, മുജീബ് എ ആർ നഗർ, ബഷീർ എറണാംകുളം, ബഷീർ മാസ്റ്റർ പറവൂർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും
‎വിതരണം ചെയ്തു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്