ഉറക്കത്തെ ബാധിക്കുന്ന സ്ക്രീനുകളുടെ രണ്ട് അപകടങ്ങളും പരിഹാരവും വ്യക്തമാക്കി സൗദി ആരോഗ്യമന്ത്രാലയം
സൗദി ആരോഗ്യ മന്ത്രാലയം സ്ക്രീനുകൾ ഉറക്കത്തെ ബാധിക്കുന്നതിനെക്കുറിച്ചും അതിൽ നിന്ന് സംരക്ഷണം നേടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ചു.
സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുകയും ഉറക്കവുമായി ബന്ധപ്പെട്ട ഹോർമോണിന്റെ അളവ് കുറയ്ക്കുകയും വിശ്രമം വൈകിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇത് ഉറക്കത്തെ ബാധിക്കുകയും അടുത്ത ദിവസം ഏകാഗ്രത കുറയുന്നതിന് കാരണമാകുകയും ചെയ്യും.
ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ ഉറങ്ങുന്നതിന് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ മുമ്പ് വരെ സ്ക്രീനുകളിൽ നിന്ന് വിട്ടുനിൽക്കാനും, നൈറ്റ് മോഡ് ആക്റ്റിവേറ്റ് ചെയ്യാനും, വൈകുന്നേരങ്ങളിൽ സ്ക്രീനിന്റെ പ്രകാശതീവ്രത (Brightness) കുറയ്ക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
