റിയാദിനെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ തകർത്തു; ദൃശ്യങ്ങൾ പകർത്തുന്നവർക് പ്രത്യേകം മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്
ഹൂത്തി മിലിഷ്യ റിയാദിനെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.
റിയാദിൽ മുന്നറിയിപ്പ് നൽകിയിരുന്ന അപകടം ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു.
മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നതും അവ പതിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതും നിയമനടപടികൾക്ക് കാരണമാകുമെന്ന് സിവിൽ ഡിഫൻസ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
