സൗദിയിൽ നാളെ പെരുന്നാളെന്ന് സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം
മാസപ്പിറവി ദൃശ്യമായതായി റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ചെറിയ പെരുന്നാളായി സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സാധാരണ മാസപ്പിറവി ദൃശ്യമാകാറുള്ള സുദൈറിൽ ഇത്തവണ മാസം കണ്ടിട്ടില്ലായിരുന്നു. അതേ സമയം തുമൈറിൽ മാസപ്പിറവി ദൃശ്യമാകുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.
മാസപ്പിറവി ദൃശ്യമായതായി തുമൈറിൽ നിന്ന് റിപ്പോർട്ട് കിട്ടിയിരുന്നെങ്കിലും സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഏതാനും നിമിഷങ്ങൾക്ക് മുംബാണു വന്നത്.
ശവ്വാൽ മാസപ്പിറവി വീക്ഷിക്കാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷകർ ഇന്ന് വൈകുന്നേരം തന്നെ എല്ലാ സജ്ജീകരണങ്ങളുമായി തംബടിച്ചിരുന്നു.
കുവൈത്തിലും യു എ ഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa