ചൈനയുമായി സഹകരിച്ച് സൗദി ബാലിസ്റ്റിക് മിസൈൽ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്
ചൈനയുമായി സഹകരിച്ച് ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതി സൗദി തയ്യാറാക്കുന്നതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. മരുഭൂമിയിൽ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മിസൈൽ ടെക്നോളജിയും ആവശ്യമായ മറ്റു കാര്യങ്ങളും ചൈനയിൽ നിന്നും സൗദി വാങ്ങിയതായാണു റിപ്പോർട്ടിൽ പറയുന്നത്.
മേഖലയിലെ ഇറാനുമായുള്ള സംഘർഷ വാർത്തകൾക്കിടയിൽ സൗദിയിൽ നിന്നുള്ള ഈ റിപ്പോർട്ടിനു വലിയ പ്രാധാന്യമാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
