സൗദിയിൽ വടക്കൻ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് വടക്കൻ കാറ്റിന്റെ പ്രതിഫലനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുറഹ്മാൻ അൽ ഹർബഷ് അസ്വഖ്‌രി അറിയിച്ചു.
വടക്കൻ കാറ്റിന്റെ ശക്തി മീഡിയം ലെവലിൽ നിന്ന് ശക്തി കൂടിയ നിലയിലേക്ക് മാറും. അതോടൊപ്പം ഇടി മിന്നലും അനുഭവപ്പെടുമെന്നും പ്രവചനത്തിൽ പറയുന്നു.
ഇറാഖ് ,കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ കടന്ന് വരുന്ന പൊടിക്കാറ്റ് ഹഫർ , സ്വമാൻ , ഈസ്റ്റേൺ പ്രവിശ്യ , റിയാദിലെ വിവിധ ഭാഗങ്ങൾ, തലസ്ഥാന നഗരി എന്നിവിടങ്ങളിൽ പ്രതിഫലനം സൃഷ്ടിക്കും.
അതേ സമയം ജിസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യ, മദീനയിലെ തെക്ക് ഭാഗങ്ങൾ, എന്നിവിടങ്ങളിൽ മഴക്കും തണുപ്പിനും സാധ്യതയുണ്ടെന്നും സ്വഖ് രി പറയുന്നു.
ഈസ്റ്റേൺ പ്രവിശ്യയിലും റിയാദിലും ഖസീമിലും ഇന്ന് പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa