ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ അമിത വേഗതക്ക് സാഹിർ കാമറ പിടി കൂടിയാൽ എന്ത് ചെയ്യും
റിയാദ് :അടിയന്തിര സാഹചര്യത്തിൽ ഒരാൾ ആശുപത്രിയിലേക്ക് അമിത വേഗതയിൽ വാഹനം ഓടിച്ച് പോകേണ്ട അവസ്ഥയിൽ സാഹിർ കാമറയിൽ അമിത വേഗതക്ക് പിഴ ചുമത്തിയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് മുറൂർ മറുപടി നൽകി.
ഒരു സൗദി പൗരൻ ആയിരുന്നു ഈ വിഷയത്തിൽ ചോദ്യം ചോദിച്ചത്. തന്റെ മകനുമായി ആശുപത്രിയിലേക്ക് പോകുന്ന സന്ദർഭത്തിലായിരുന്നു അമിത വേഗതക്ക് സാഹിർ കാമറയിൽ പിടിക്കപ്പെട്ടത്.
ട്രാഫിക് വിഭാഗത്തിലെ റിവ്യൂ കമ്മറ്റിക്ക് കുട്ടിക്ക് എമർജൻസി ആയ അവസ്ഥ ആയിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു മുറൂർ നിർദ്ദേശിച്ചത്. റിപ്പോർട്ട് പരിശോധിച്ച് പിഴ ഒഴിവാക്കേണ്ടതുണ്ടോ റിവ്യൂ കമ്മിറ്റിയാണ് പരിശോധിക്കുക.
അതേ സമയം നോ പാർക്കിംഗ് ബോഡ് എഴുതിയ സ്ഥലത്തും പ്രധാന റോഡുകളിലെ മഞ്ഞ പെയിന്റ് അടിച്ച കല്ല് പാകി ഉയർത്തിയ തറകൾക്ക് സമീപവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുറൂർ മുന്നറിയിപ്പ് നൽകി.
പാർക്കിംഗ് അനുമതിയില്ലാത്ത സ്ഥലത്ത് വാഹനങ്ങൾ നിർത്തിയാൽ 150 റിയാൽ വരെയാണ് പിഴ ഈടാക്കുക. ആ സമയത്ത് ഡ്രൈവർ വാഹനത്തിൽ ഇല്ലെങ്കിൽ വാഹനം കസ്റ്റഡിയിൽ എടുക്കാനും അനുമതിയുണ്ട്.
നിലവിൽ ബാഷർ സംവിധാനം ഉപയോഗിച്ച് ട്രാഫിക് പൊലീസിന് ഉടമസ്ഥനെ അറിയിക്കാതെ തന്നെ നിയമ ലംഘനങ്ങൾ രേഖപ്പെടുത്താൻ സംവിധാനം ഉണ്ട്. പിന്നീട് പിഴ വിവരങ്ങൾ വാഹന ഉടമക്ക് മെസ്സേജ് ആയി അറിയിക്കപ്പെടും.
ട്രാഫിക് പോലീസ് രേഖപ്പെടുത്തിയ പിഴകളിൽ പരാതിയുള്ളവർക്ക് മുറൂർ ഓഫിസിൽ പോകാതെ തന്നെ അബ്ഷിർ വഴി പരാതി ബോധിപ്പിക്കാനും ഇപ്പോൾ സാധിക്കും. നേരത്തെ ഈ സംവിധാനം രാജ്യത്തെ ചില ഭാഗങ്ങളിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ പ്രവിശ്യകളിലും ലഭ്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa