Sunday, September 22, 2024
Jeddah

പെൻറിഫ് വാർഷിക ജനറൽ ബോഡി വെള്ളിയാഴ്ച

ജിദ്ദ: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം(പെൻറിഫ്)വാർഷിക ജനറൽ ബോഡിയും, കമ്മറ്റി പുനഃ:സംഘടനയും ഡിസംബർ ആറാം തീയതി വെള്ളിയാഴ്ച ( 06/12/2019 ) ഉച്ചക്ക് ഒരുമണിക്ക് (1.00pm, ജുമുഅ നമസ്കാരം കഴിഞ്ഞ ഉടൻ) ഷറഫിയ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ജിദ്ദയിലെ പെരിന്തൽമണ്ണ താലൂക്ക് നിവാസികൾ ആയ മുഴുവൻ ആളുകളും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജനറൽ ബോഡി യോഗത്തോട് അനുബന്ധിച്ചു അംഗങ്ങൾക്ക് കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധി, നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡ് (പുതിയത് എടുക്കുന്നതിനും, കാലാവധി പൂർത്തിയായവ പുതുക്കുന്നതിനും) എന്നിവയിൽ ചേരുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌. അപേക്ഷാ ഫോറങ്ങൾ ജനറൽ ബോഡി യോഗ രജിസ്ട്രേഷൻ കൗണ്ടറിൽനിന്നും ലഭിക്കുന്നതാണ്.

കേരള സർക്കാർ നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡ് പുതിയത് അപേക്ഷിക്കുന്നതിനും, പുതുക്കുന്നതിനും ആവശ്യമായ രേഖകൾ:
ഇക്കാമ കോപ്പി, പാസ്പോര്ട്ട് കോപ്പി, ഒരു ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, 053 524 9251 (നാസർ ശാന്തപുരം ) 055 212 2879(ബിഷർ. പി. കെ ) 050 939 2752(മജീദ്. വി. പി ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q