ഐസ് മൂടിയ സൗദി മരുഭൂമിയിലെ ദൃശ്യങ്ങൾ വൈറലാകുന്നു
വെബ് ഡെസ്ക്: കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഐസ് വീഴ്ചയുണ്ടായതിനെത്തുടർന്ന് മരുഭൂമി ഐസായി മാറിയ ദൃശ്യങ്ങൾ ഏറെ കൗതുകം നിറഞ്ഞതായിരുന്നു.
നോർത്തേൺ ബോഡറിലെയും തബൂക്കിലെയും മദീനയിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടായ മഞ്ഞു വീഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു.
ഐസ് വീഴ്ച കാരണം പലരും വീടുകളിൽ തന്നെ കഴിഞ്ഞപ്പോൾ മറ്റു ചിലർ ഈ അവസരം ചിത്രങ്ങളെടുക്കാനും ആസ്വദിക്കാനും വിനിയോഗിക്കുകയായിരുന്നു.
മദീന പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ മല നിരകൾ മുഴുവനായും മഞ്ഞ് മൂടിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മദീന എമിറേറ്റ്സിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.
അതി ശൈത്യത്തിൽ ആവശ്യമായ പ്രതിരോധ വസ്ത്രങ്ങൾ ധരിക്കണമെന്നും ഇല്ലെങ്കിൽ അത് ഭാവിയിൽ വലിയ ദോഷം ചെയ്യുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa