കൊറോണ: സൗദിയയും ഒമാൻ എയർവേസും ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കി
വെബ് ഡെസ്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി സൗദി ദേശീയ വിമാനക്കംബനിയായ സൗദിയയും ഒമാൻ വിമാനക്കംബനിയായ ഒമാൻ എയർവേസും അറിയിച്ചു.

ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാകില്ല. നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് സൗദിയ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

അതേ സമയം വുഹാനിൽ നിന്നുള്ള സൗദി വിദ്യാർത്ഥികളെയും വഹിച്ചു കൊണ്ടുള്ള സ്പെഷ്യൽ വിമാനം ഞായറാഴ്ച റിയാദിലെത്തി.
തലസ്ഥാനത്തെത്തിയ വിദ്യാർത്ഥികൾ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ട്വീറ്റ് ചെയ്തു.
തലസ്ഥാനത്തെത്തിയ വിദ്യാർഥികളെ മുൻ കരുതലിൻ്റെ ഭാഗമായി 15 ദിവസം നിരീക്ഷിക്കും. സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു വിദ്യാർത്ഥികളെ വുഹാനിൽ നിന്നൊഴിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
