Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം ഇനിയും വർധിക്കും; വൈറസ് വ്യാപനം തടയുന്നതിനു ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് മന്ത്രി

റിയാദ്: സൗദിയിലെ ആകെ രോഗ ബാാധിതരുടെ എണ്ണം 10,000 പിന്നിട്ടതോടെ സാഹചര്യങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ വിശദീകരണം നൽകി.

കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ 2.5 മില്ല്യനടുത്താണു വൈറസ് ബാധിതരുടെ എണ്ണം. രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുന്നു.

എല്ലാവരും സാമൂഹിക അകലം പാലിച്ച് വൈറസ് വ്യാപനത്തെ പ്രതിരോധിക്കണം. അധികൃതരിൽ നിന്നുള്ള നിർദ്ദേശങ്ങളോടുള്ള നമ്മുടെ സമീപനമായിരിക്കും നമ്മെ സുരക്ഷിതരാക്കുക.

സർക്കാർ ആവശ്യമായ എല്ലാതരം മുൻ കരുതലുകളും ഒരുക്കിയിട്ടുണ്ട്. ഇനി നമ്മുടെ ഊഴമാണ്,ഈ മുൻകരുതലുകൾ നിർദ്ദേശങ്ങൾ നമ്മുടെ കുടുംബത്തിലും പാലിക്കുന്നുവെന്ന് ഉറപ്പാക്കി എല്ലാവരും സുരക്ഷിതരാകുക എന്നതാണത്.

നമ്മൾ വിശുദ്ധ റമളാനിലേക്ക് അടുക്കുകയാണ്. സാധാരണ സാമുഹിക ഇടപെടലുകൾ ധാരാളമായി ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്ന മാസമാണ് റമളാൻ. എന്നാൽ ഈ വർഷത്തെ റമളാൻ വ്യത്യസ്തമായിരിക്കും. മുൻ കരുതലുകളും സാമൂഹിക അകലം പാലിക്കലും നിർബന്ധമായും പാലിച്ചിരിക്കണം.

ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള കൊറോണ ലക്ഷണം അനുഭവപ്പെടുകയാണെങ്കിൽ മൗഇദ് ആപ് ഡൗൺലോഡ് ചെയ്ത് സ്വയം വിലയിരുത്തുക. തുടർന്ന് ലക്ഷണങ്ങൾ കൊറോണയുടേതാണെന്ന് ഉറപ്പാകുന്ന പക്ഷം ചികിത്സ ലഭ്യമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് രോഗിയെ ബന്ധപ്പെടുന്നതാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകാൻ കാരണം ഫീൽഡ് വർക്കിൻ്റെ ഫലമാണ്. ആരോഗ്യ പ്രവർത്തകർ ജനസാന്ദ്രത ഏറിയ ഓരോ ഏരിയകളിലും ലേബർ കാംബുകളിലും നേരിട്ടെത്തി പരിശോധനകൾ നടത്തുകയാണു ചെയ്യുന്നത്. ഇത് വൈറസ് പടരുന്നത് നിയന്ത്രിക്കാൻ സഹായിക്കും- മന്ത്രി പറഞ്ഞു.

രാജ്യത്തിൻ്റെ നേതൃത്വം ആരോഗ്യ മേഖലക്ക് നൽകുന്ന വലിയ പിന്തുണക്ക് തൗഫീഖ് അൽ റബീഅ പ്രത്യേകം നന്ദി അറിയിച്ചു. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 47 ബില്ല്യൻ റിയാലാണു ആരോഗ്യ മേഖലക്ക് അനുവദിച്ചിട്ടുള്ളത്.

നേരത്തെ സൗദിയിൽ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിനും രണ്ട് ലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് വ്യത്യസ്ത സർവ്വേകൾ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സഹകരിക്കുകയാണെങ്കിൽ രോഗ ബാധിതരുടെ എണ്ണം നിയന്ത്രിക്കാമെന്ന് മന്ത്രി എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്