Monday, April 21, 2025
Saudi ArabiaTop Stories

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു.

ബുറൈദ: സൗദിയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ഉനൈസ സനാഇയ്യയിൽ ലോറി ഡ്രൈവറായിരുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര തെരുവിൽ തറയിൽ ഹബീസ് ഖാൻ ആണ് മരിച്ചത്. 48 വയസായിരുന്നു.

ബുറൈദ: സൗദി അറേബ്യ

കഴിഞ്ഞ ഇരുപത് വർഷമായി ഉനൈസയിൽ മിനി ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഹയാത്ത് ഇന്റർനാഷണൽ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ അസുഖം കൂടിയതിനെ തുടർന്ന് ബുറൈദ സെൻട്രൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന സുഹൃത്തുക്കളും മറ്റും നിരീക്ഷണത്തിലാണ്. നിയമ സഹായങ്ങൾക്കായി ഫൈസൽ ആലത്തൂർ കൂടെയുണ്ട്.

പരേതനായ പിച്ച മുഹമ്മദ് റാവുത്തർ ആണ് പിതാവ്, ഭാര്യ: റംല, മക്കൾ: ബിലാൽ, മിൻഹാജ്,

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa