ജോലി സമയം കഴിഞ്ഞ് 8 മണിക്കൂർ കോവിഡ് വളണ്ടിയർ സേവനവുമായി മക്കയിലെ മലയാളി സാമൂഹിക പ്രവർത്തകൻ
മക്ക: ജോലിക്ക് ശേഷം ദിവസവും 8 മണിക്കൂർ ക്വറന്റൈൻ സെന്ററിൽ വളണ്ടിയർ സേവനം ചെയ്യുന്ന മലയാളി സാമൂഹിക പ്രവർത്തകൻ ശ്രദ്ധേയനാകുന്നു.
കഴിഞ്ഞ 6 വർഷത്തിലധികമായി മക്കയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന മലപ്പുറം മറ്റത്തൂർ സ്വദേശിയായ യാസറിനെ വളണ്ടിയർ സേവനത്തിന് സൗദി ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുക്കുകയായിരുന്നു.
സൗദി കേരളാ ഫാർമസിസ്റ്റ് ഫോറം എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ യാസിർ ആർ എസ് സി മക്കയുടെ കീഴിൽ നടന്ന കോവിഡ് സേവന പ്രവർത്തനങ്ങളിലും വളണ്ടിയർ ആയി പ്രവർത്തിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa