ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്ന ചില രാജ്യങ്ങളും ഉണ്ട്
ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും മാസപ്പിറവി ദർശിക്കാത്തതിനാൽ ശനിയാഴ്ച റമളാൻ 30 പൂർത്തിയാക്കി പെരുന്നാൾ ഞായറാഴ്ചയായി പ്രഖ്യാപിച്ചിരിക്കേ ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്ന ചില രാജ്യങ്ങളും ഉണ്ട്.
കഴിഞ്ഞ ദിവസം ശവ്വാൽ മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണു ഈ രാജ്യങ്ങളിൽ ശനിയാഴ്ച പെരുന്നാൾ ആയി നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 40 ലധികം വ്യക്തികൾ മാസപ്പിറവി കണ്ടതായി തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മൗറിതാനിയ ശനിയാഴ്ച പെരുന്നാൾ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
മാസപ്പിറവി കണ്ടതായി വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ സെനഗലിലും ശനിയാഴ്ച പെരുന്നാളായി പ്രഖ്യാപിച്ച് കൊണ്ട് സെനഗൽ മുസ്ലിം കോർഡിനേഷൻ പ്രസ്താവനയിറക്കി.
ഇതിനു പുറമെ മാലി, ഐവറി കോസ്റ്റ്, നൈജർ,ഗാംബിയ, സെനഗൽ,എത്യോപ്യ തുടങ്ങിയ രാജ്യങ്ങളും ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഈദ് ആഘോഷിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa