ഡെലിവറി സർവീസ് നടത്തുന്ന സൗദികളുടെ അക്കൗണ്ടിൽ 16 ലക്ഷം റിയാൽ നിക്ഷേപിക്കും
ജിദ്ദ: ആപുകൾ മുഖേന ഡെലിവറി സർവീസ് നടത്തുന്ന സൗദി യുവതീ യുവാക്കളുടെ അക്കൗണ്ടുകളിൽ 16 ലക്ഷം റിയാൽ നിക്ഷേപിക്കുമെന്ന് മാനവ വിഭവശേഷി വികസന ഫണ്ട് ‘ഹദ്ഫ്’ പ്രഖ്യാപിച്ചു.
ഹോം ഡെലിവറി സർവീസ് മേഖലയിൽ സ്വദേശിവത്ക്കരണത്തിൻ്റെ തോത് ഉയർത്തുന്നതിനു വേണ്ടിയുള്ള ഹദ്ഫിൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണു പ്രോത്സാഹനമായി ജോലി ചെയ്ത പൗരന്മാരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നത്.
ഡെലിവറി സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരായ സൗദി പൗരന്മാർക്ക് 3000 റിയാൽ വരെയാണു അക്കൗണ്ടിൽ നിക്ഷേപിക്കുക. ഇത് രണ്ട് മാസം നൽകും.
ഏപ്രിൽ മാസത്തിൽ ആരംഭം കുറിച്ച പദ്ധതിയിലെ ആദ്യ ബാച്ചിനുള്ള തുകയാണു ഇപ്പോൾ വിതരണം ചെയ്യുക. ഇതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ടവർ പൂർത്തിയാക്കി വരുന്നു.
കൊറോണ മൂലമുള്ള സാംബത്തികവും ആരോഗ്യകരവുമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനു പുറമേ സൗദികൾക്കിടയിൽ തൊഴിലവസരങ്ങൾ ഉയർത്തുന്നതിനും ഹദ്ഫ് പദ്ധതി വഴി ലക്ഷ്യമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa