Monday, November 25, 2024
Saudi ArabiaTop Stories

ഉംറ മദീന സന്ദർശന വിലക്കുകൾ നിലവിലെ അവസ്ഥയിൽ തുടരും

ജിദ്ദ: ഉംറ മദീന സന്ദർശന വിലക്കുകൾ നിലവിലെ അവസ്ഥയിൽ തുടരുമെന്ന് സൗദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രാലയം അറിയിച്ചു. അതേ സമയം കൊറോണ വൈറസിൻ്റെ വ്യാപനത്തിൻ്റെ രീതിയും പ്രത്യേക സമിതിയുടെ ശുപാർശയും അടിസ്ഥാനമാക്കി തീരുമാനങ്ങൾ പുനരവലോകനം ചെയ്യും.

കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സൗദി അറേബ്യ എടുത്ത വിവിധ മുൻകരുതലുകളുടെ ഭാഗമായിട്ടായിരുന്നു ഉംറയും മദീന സന്ദർശനവും നിർത്തി വെച്ചത്.

ആദ്യം അന്താരാഷ്ട്ര തീർഥാടകർക്കുള്ള പ്രവേശനം വിലക്കുകയും തുടർന്ന് ജിസിസി രാജ്യങ്ങളിലുള്ളവർക്കു പ്രവേശനം വിലക്കുകയും അവസാനം എല്ലാവർക്കും വിലക്കേർപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

വിലക്കുകൾ നില നിൽക്കുംബോഴും ഹറമുകളീൽ മുൻകരുതൽ നടപടികൾക്ക് വിധേയമായിക്കൊണ്ട് ജുമുഅ ജമാഅത്ത് നമസ്ക്കാരങ്ങൾ നടക്കുന്നുണ്ട്. ഹറം കാര്യ വകുപ്പ് ജീവനക്കാർക്കും ഹറം പരിപാലന തൊഴിലാളികൾക്കും മാത്രമാണു പ്രവേശനം.

മക്കയിൽ കർഫ്യൂ ഇളവ് അടുത്ത ഞായറാഴ്ച മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗികമായി ഒഴിവാക്കുന്നുണ്ടെങ്കിലും മസ്ജിദുൽ ഹറാമിൽ നിലവിലുള്ള അവസ്ഥ തന്നെയായിരിക്കും തുടരുകയെന്നാണു അധികൃതർ അറിയിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്