സൗദിയിൽ ഇന്ന് മുതൽ കർഫ്യൂ ഇളവ് ആരംഭിച്ചു; ഒന്നാം ഘട്ടത്തിൽ അനുവദിക്കപെട്ട 4 പ്രധാന കാര്യങ്ങൾ ഇവയാണ്
ജിദ്ദ: വ്യാഴം രാവിലെ 6 മണി മുതൽ മക്കയൊഴികെയുള്ള സൗദിയിലെ മുഴുവൻ ഭാഗങ്ങളിലും കർഫ്യൂ ഒന്നാം ഘട്ട ഇളവ് ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ അനുവദിക്കപ്പെട്ട 4 ഇളവുകൾ താഴെ പറയുന്നവയാണ്.
1. സൗദിയിലെ മുഴുവൻ മേഖലയിലും രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെയായിരിക്കും കർഫ്യുവിൽ ഇളവ്. ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാം. അതേ സമയം മക്കയിലും മക്കയിലെ ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിൽ ഉള്ളവർക്കും കർഫ്യൂവിൽ ഇളവ് ഉണ്ടാകില്ല.
2. രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും തങ്ങൾ താമസിക്കുന്ന ഡിസ്റ്റ്രിക്കുകൾക്കുള്ളിൽ കർഫ്യൂ സമയത്തും ജനങ്ങൾക്ക് വ്യായാമത്തിനായി പുറത്തിറങ്ങി നടക്കാൻ അനുമതി. എന്നാൽ ഈ ഇളവ് ഐസൊലേഷൻ പ്രഖ്യാപിച്ച ഡിസ്റ്റ്രിക്കുകൾക്ക് ലഭിക്കില്ല. ഇങ്ങനെ നടക്കുന്നവർ സാമൂഹിക അകലവും കൊറോണ മുൻകരുതൽ നടപടികളും സ്വീകരിച്ചിരിക്കണം.
3. സൗദിയിലെ വിവിധ പ്രവിശ്യകളിലേക്കും പട്ടണങ്ങളിലേക്കുമെല്ലാം കർഫ്യു അല്ലാത്ത സമയത്ത് സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കാൻ അനുമതി.
4. നേരത്തെ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയ പ്രവർത്തനങ്ങൾക്ക് പുറമെ, റീട്ടെയിൽ, ഹോൾസെയിൽ സ്ഥാപനങ്ങളും മാളുകളും തുറക്കാൻ അനുമതി. അതേ സമയം ബാർബർ ഷോപ്പ്, സിനിമ, ബ്യൂട്ടിപാർലർ തുടങ്ങി ശാരീരിക അകലം പാലിക്കാൻ സാധിക്കാത്ത മേഖലകൾക്കുള്ള വിലക്ക് തുടരും.
എല്ലാ സ്വദേശികളും വിദേശികളും പുറത്തിറങ്ങുംബോൾ മാസ്ക്ക് ധരിക്കണമെന്നും കൈകൾ നന്നായി കഴുകണമെന്നും അതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും സൗദി ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa