ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറക്കാനുള്ള എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ റദ്ദാക്കിയതിൽ ശക്തമായ പ്രതിഷേധം
ജിദ്ദ: ജിദ്ദയിൽ മടങ്ങുന്ന പ്രവാസികൾക്ക് സഞ്ചരിക്കാനുള്ള എയർ എന്ത്യയുടെ വലിയ വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഉയരുന്നു. എയർ ഇന്ത്യയുടെ ഈ നടപടി മൂലം ഈ മാസം 29 നും 30 നും നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ 300 ലധികം പേർക്ക് യാത്ര ചെയ്യാൻ സാധിക്കില്ല.
വിമാന സർവീസ് പ്രഖ്യാപിക്കുംബോൾ 319 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളായിരിക്കും ഉണ്ടായിരിക്കുക എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇതിനു പകരം ഇപ്പോൾ 149 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ചെറിയ വിമാനങ്ങളാണു അനുവദിച്ചിട്ടുള്ളത് എന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
പുതിയ നടപടി മൂലം 638 പേർക്ക് നാട്ടിലേക്ക് പറക്കാൻ സാധിക്കുമായിരുന്ന സ്ഥാനത്തിപ്പോൾ 298 പേർക്ക് മാത്രമേ പോകാൻ സാധിക്കുകയുള്ളു എന്ന അവസ്ഥയാണ് ഉള്ളത്.
വിമാനം ചെറുതാക്കിയതോടെ നേരത്തെ ടിക്കറ്റെടുത്ത് യാത്രക്കൊരുങ്ങിയ പലരെയും കോൺസുലേറ്റിൽ നിന്ന് വിളിച്ച് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന അറിയിപ്പ് നൽകിയിരിക്കുകയാണ്.
അധികൃതരുടെ ഈ നടപടി മൂലം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരുന്ന മുൻഗണനാ ലിസ്റ്റിൽ തന്നെ ഉൾപ്പെടുന്ന ഗർഭിണികളും രോഗികളുമായ നിരവധി പേർക്ക് യാത്ര മാറ്റി വെക്കേണ്ടി വന്നിരിക്കുകയാണ് എന്നതാണ് ഏറെ ഖേദകരം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa