തുടർച്ചയായി കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജിദ്ദയിലുള്ളവരോടും റിയാദിലുള്ളവരോടും സൗദി ആരോഗ്യ മന്ത്രാലയത്തിനു പറയാനുള്ളത്
ജിദ്ദ: രാജ്യത്തെ കൊറോണ ബാധിതർ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ റിയാദിലും ജിദ്ദയിലുമുള്ള സ്വദേശികളോടും വിദേശികളോടും നിലവിലെ സാഹചര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് പ്രത്യേകം അഭ്യർത്ഥന നടത്തി.
രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ് വളരെ ജാഗ്രതയോടെയാണു നടക്കുന്നത്. ചില പ്രദേശങ്ങൾ ജാഗ്രതയിൽ ഏറെ പുരോഗമനപരമായാണു നീങ്ങുന്നത്.
അതേ സമയം രാജ്യത്തെ ചില പ്രവിശ്യകളിലെ ഗവർണറേറ്റുകളിലെയും പട്ടണങ്ങളിലെയും തിരിച്ചുള്ള അവസ്ഥയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിൽ പെട്ടവയാണു ജിദ്ദയും റിയാദും.
വൈറസ് ബാധിതരുടെയും ഗുരുതരമായ കേസുകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവു പുലർത്തുന്ന ഇത് പോലുള്ള നഗരങ്ങളിലുള്ളവർ, നമ്മൾ ആസൂത്രണം ചെയ്ത നേട്ടം ലഭിക്കുന്നതിന് കൂടുതൽ കരുതലും പ്രതിബദ്ധതയും നടപടിക്രമങ്ങളുമായി വിധേയത്വവും പുലർത്തണമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ആഹ്വാനം ചെയ്തു.
വൈറസ് വ്യാപനം തടയുന്നതിനായി ഓരോ വ്യക്തിയും പുലർത്തേണ്ട മുൻ കരുതലുകളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം വിവിധ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാത്തത് വലിയ തോതിൽ തന്നെ വൈറസ് വ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന് അധികൃതർ ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa