ചൂട് കൂടുന്നതിനാൽ വാഹനങ്ങളോടിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി മുറൂർ
ജിദ്ദ: ചൂട് കൂടുന്നതോടെ വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട് സൗദി ട്രാഫിക് വിഭാഗം.
കൂടുതൽ ചൂടേൽക്കുന്നത് വഴി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു മുറൂർ പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുള്ളത്.
ഗ്യസ് സിലിണ്ടർ, സ്പ്രേ, ഹാൻഡ് സാനിറ്റൈസർ, ബാറ്ററികൾ, പവർ ബാങ്കുകൾ, ലൈറ്റർ, എയർ കംബ്രസ്സഡ് ബോട്ടിലുകൾ തുടങ്ങിയവയെല്ലാം കൂടുതൽ ചൂടേൽക്കുന്നതോടെ അപകടങ്ങളുണ്ടാകാൻ കാരണമായേക്കാമെന്നതിനാലാണു മുറൂർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa